Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവെമ്പള്ളിയിൽ കനത്ത...

വെമ്പള്ളിയിൽ കനത്ത മഴയിലും കാറ്റിലും കെട്ടിടത്തിന്റെ മേൽക്കൂര പറന്ന് റോഡിലേക്ക് പതിച്ചു: ആളപായമില്ല

കോട്ടയം: കനത്ത കാറ്റിലും മഴയിലും എം സി റോഡിൽ വെമ്പള്ളിയിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്ന് റോഡിലേക്ക് പതിച്ചു. ആളപായമില്ല.
വെമ്പള്ളി രത്‌നഗിരി പള്ളിക്ക് സമീപം റേഷൻ കട പടിയിൽ ഇന്ന് വൈകിട്ട് 7 മണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും  സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂര റോഡിലേക്ക് പതിച്ചത്. മാസങ്ങളോളമായി അടച്ചിട്ടിരുന്ന അന്നപൂർണേശ്വരി എന്ന ഹോട്ടലിന്റെ മേൽക്കൂരയാണ് പൂർണ്ണമായും ഇളകി റോഡിൽ വീണത്.

ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മേൽക്കൂര കമ്പികൾ സഹിതം റോഡിലേക്ക് പതിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഈ ഹോട്ടൽ മാസങ്ങളോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. അപകടമുണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

അഗ്നിരക്ഷാ സേനാ സംഘവും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേൽക്കൂര ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും നീക്കി. പ്രദേശത്തെ വൈദ്യുതി വിതരണത്തെയും അപകടം ബാധിച്ചിട്ടുണ്ട്. മേൽക്കൂര വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി ലൈനുകൾ തകരാറിലാവുകയും ചെയ്തിട്ടുണ്ട്. ഇതോടെ വെമ്പള്ളിയും പരിസരവും ഇരുട്ടിലായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളം ഭരണഭാഷയാകുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യം: എച്ച് സലാം എംഎല്‍എ

ആലപ്പുഴ: മലയാളം ഭരണഭാഷയാകുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് എച്ച് സലാം എംഎല്‍എ പറഞ്ഞു. കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ വെറും...

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

കോട്ടയം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ വൈക്കം വിജയലക്ഷ്മിയെ വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ് ഡി.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. ചടങ്ങുകൾക്ക് ഡോ. അനിൽകുമാർ, എസ്.ഷൈൻ കുമാർ,സാബു വർഗീസ്,...
- Advertisment -

Most Popular

- Advertisement -