Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമധുര തിരുപ്പുറംകുണ്ഡ്രത്ത്...

മധുര തിരുപ്പുറംകുണ്ഡ്രത്ത് ദർഗയ്‌ക്ക് സമീപം ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

ചെന്നൈ : മധുര തിരുപ്പുറംകുണ്ഡ്രം ദീപം തെളിക്കൽ കേസി‍ല്‍ ദർഗയ്‌ക്ക് സമീപം ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി.ദർഗയോട് ചേർന്ന ദീപത്തൂണിൽ തന്നെ ദീപം തെളിക്കണമെന്ന ജസ്റ്റിസ് സ്വാമിനാഥന്‍റെ ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. ദീപം തെളിയിച്ചാൻ സമാധാനം തകരുമെന്ന് കാണിച്ച് ദേവസ്വവും ജില്ലാഭരണകൂടവും നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി.

വിഷയത്തിൽ കോടതി തമിഴ്നാട് സർക്കാരിനെ അതിരൂക്ഷമായി  വിമർശിച്ചു. ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധമാണെന്നും സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാൻ സർക്കാർ പ്രേരിപ്പിക്കരുതെന്നും കോടതി പറഞ്ഞു .ഉയർന്ന സ്ഥലത്ത് ദീപം തെളിക്കുന്നത് വിശ്വാസികൾക്ക് കാണാൻ വേണ്ടിയാണ്.വിശ്വാസികളുടെ ആവശ്യം ക്ഷേത്രഭരണ സമിതി അംഗീകരിക്കാത്തതിന് ഉചിതമായ കാരണങ്ങളില്ല. സർക്കാർ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്താനാണ് ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാഗത മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി        

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി...

എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാം

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/...
- Advertisment -

Most Popular

- Advertisement -