Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകിഫ്ബി ഉദ്യോഗസ്ഥർക്ക്...

കിഫ്ബി ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് വാഹനമില്ല;  ഭൂമിയേറ്റെടുക്കൽ നടപടികൾക്കു തിരിച്ചടിയാകുന്നു

പത്തനംതിട്ട: കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനംതിട്ട ഉൾപ്പെടെ വിവിധ ജില്ലകളിൽ നടപ്പാക്കുന്ന റോഡ് നിർമാണ പദ്ധതികളുടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥർക്ക് വാഹനമില്ലാത്തത് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

കിഫ്ബി വാടകയ്ക്ക് എടുത്ത വാഹനങ്ങളുടെ വാടക ആറ് മാസമായി കുടിശികയായതിനെ തുടർന്നാണ് വാഹന ഉടമകൾ പ്രതിസന്ധിയിലായത്. ഇതോടെ പദ്ധതികളുടെ സ്ഥലപരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പല സ്ഥലങ്ങളിലും മന്ദഗതിയിലായി.സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും കിഫ്ബി ഉദ്യോഗസ്ഥരുടെ യാത്രയ്ക്കായി വാടക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

എന്നാൽ കഴിഞ്ഞ മാർച്ച് വരെയുള്ള വാടക മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. ഓരോ വാഹനത്തിനും ആറ് മാസത്തെ കുടിശികയായി ഏകദേശം 2.4 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് വാഹന ഉടമകൾ പറയുന്നത്.വാടക ലഭിക്കാത്ത സാഹചര്യത്തിൽ വാഹനങ്ങളുടെ ഇന്ധനച്ചെലവും മറ്റ് ചെലവുകളും കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് വാഹന ഉടമകൾ പറയുന്നു. ചിലർ ആഭരണങ്ങൾ പണയംവച്ചും വായ്പയെടുത്തുമാണ് വാഹനങ്ങളുടെ ഇന്ധനച്ചെലവ് കണ്ടെത്തുന്നത്.

റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുത്ത പ്രദേശങ്ങളിലെ രേഖകൾ പരിശോധിച്ച് ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന നടപടികളെയും വാഹനക്ഷാമം ബാധിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥലങ്ങളിലെത്താൻ കഴിയാത്തതിനാൽ രേഖാപരിശോധന ഉൾപ്പെടെയുള്ള നടപടികളിൽ കാലതാമസം നേരിടുകയാണ്.റോഡ് നിർമാണത്തിന്റെ പുരോഗതി നേരിട്ട് പരിശോധിക്കുക, വിവിധ സ്ഥലങ്ങളിലെ പ്രശ്നങ്ങൾ വിലയിരുത്തുക, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുക തുടങ്ങിയവയ്ക്ക് ഉദ്യോഗസ്ഥരുടെ സ്ഥലസന്ദർശനം ആവശ്യമാണ്. വാഹനസൗകര്യം പരിമിതമായതോടെ ഇത്തരം പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

കിഫ്ബി പദ്ധതികൾക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് ലഭ്യമാണെങ്കിലും സർക്കാരിന്റെ ധനകാര്യ വിഭാഗത്തിലേക്ക് ഫണ്ട് കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് പിന്നിലെന്ന വിമർശനവും ജീവനക്കാർക്കിടയിൽ ഉയരുന്നു. ഓഫിസ് പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ തവണ ധനകാര്യ വിഭാഗം കിഫ്ബിയോട് 11 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ 10 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ആവശ്യപ്പെട്ട മുഴുവൻ തുകയും ലഭിക്കാത്ത സാഹചര്യത്തിൽ ധനകാര്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ അനുവദിച്ച തുക തിരിച്ചയച്ചെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നാണ്  പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: കെ എൻ വിജയൻ

പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക്  ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സെക്യൂരിറ്റി  എംപ്ലോയീസ് സംഘ  സംസ്ഥാന ജന സെക്രട്ടറി കെ എൻ വിജയൻ പറഞ്ഞു. സംഘടനയുടെ പത്തനംതിട്ട...

സിറിയ പിടിച്ചെടുത്തതായി വിമതസേന

ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ്...
- Advertisment -

Most Popular

- Advertisement -