Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യപാനം ചോദ്യം...

മദ്യപാനം ചോദ്യം ചെയ്തു : 77 വയസ്സുള്ള അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്ന നേമം കല്ലിയൂർ ലക്ഷ്മി നിവാസിൽ വിജയകുമാരി(77)യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ പിടിയിലായി.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അമ്മയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യത്തിന് അടിമയായിരുന്ന പ്രതിയെ വിജയകുമാരി വഴക്കുപറഞ്ഞതോടെ കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയും പിന്നീട് വീടിന് പുറത്തേക്ക് ഓടിയ അമ്മയെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാർ ശ്രമിച്ചു.നാട്ടുകാരും പൊലീസും ചേർന്നാണ് അജയകുമാറിനെ കീഴടക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു

അടൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത്(32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ  തെങ്ങുംന്താര ജംക്ഷനിലാണ് അപകടം നടന്നത്. കെ.പി. റോഡിൽ അടൂർ ഭാഗത്ത്...

ഇറാൻ യുദ്ധം : യുഎസും ഇസ്രയേലും അഭിപ്രായ ഭിന്നതയിലെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം തുടരുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വ്യത്യസ്ത അഭിപ്രായങ്ങളെന്ന് റിപ്പോർട്ട് .ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക...
- Advertisment -

Most Popular

- Advertisement -