Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsആന്റണി പെരുമ്പാവൂരിനും...

ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം:  നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയാണിതെന്നാണ് സൂചന.

ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി കൈമാറിയ സംഭവത്തിലും ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ഇതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

അതേസമയം എമ്പുരാൻ വിവാദവുമായി നടപടികൾക്ക് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.

തിരുവല്ല :- കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം ആരംഭിച്ചു.  രാവിലെ 9.45 നും 10.30 നും മദ്ധ്യേ കൊടിയേറ്റ് കർമ്മം ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു....

മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരു : മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. എംഎസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -