Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി...

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി : നഗരത്തില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.  ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുന്നത്. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവർത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞിരുന്നു. .പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് നഗരം കനത്ത സുരക്ഷാവലയത്തിലാണ് . വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെയാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. രാവിലെ 10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും.തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം പന്ത്രണ്ടോടെ ഡൽഹിയിലേക്ക് മടങ്ങും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട : കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന്  മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബം. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. കലക്ടറുടെ കീഴിൽ...

സസ്പെൻഷനിലായിരുന്ന വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇന്‍ ചാർജ് മരിച്ച നിലയിൽ

തിരുവനന്തപുരം : സസ്പെൻഷനിലായിരുന്ന വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിലെ മു​ന്‍ സെ​ക്ര​ട്ട​റിയെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെള്ളൂർപാറ സ്വദേശി വി.അനിൽകുമാറാണ് മരിച്ചത്.വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു...
- Advertisment -

Most Popular

- Advertisement -