Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryചെറുകോൽപ്പുഴയിൽ ചട്ടമ്പിസ്വാമി...

ചെറുകോൽപ്പുഴയിൽ ചട്ടമ്പിസ്വാമി സമാധിദിനാചരണം നടത്തി

കോഴഞ്ചേരി : അയിരൂർ ചെറുകോൽപ്പുഴയിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ  101- മത് സമാധിദിനാചരണം ഹിന്ദുമത മഹാമണ്ഡലത്തിന്റെ നേതൃത്വത്തിൽ  വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ  നടന്നു. രാവിലെ ഗണപതി ഹോമം, വിദ്യാധിരാജ സഹസ്രനാമജപം, ഭാഗവതപാരായണം എന്നിവയോടു കൂടിയാണ് സമാധിദിനാചരണം ആരംഭിച്ചത്.

വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ ഹരിദാസ്, മാലേത്തു സരളാ ദേവി , കെ. കെ ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി എ.  ആർ വിക്രമൻ പിള്ള എന്നിവർ പുഷ്പാർച്ചനയ്ക്കും തുടർന്നു  ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുന്നതിനും നേതൃത്വം നൽകി.

ട്രഷറർ  റ്റി. കെ സോമനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ. ഡി രാജഗോപാൽ, ജി രാജ് കുമാർ, കെ ആർ വേണുഗോപാൽ,  എം. റ്റി ഭാസ്കര പണിക്കർ, എം ആർ ജഗൻ മോഹൻ ദാസ്, വി കെ രാജഗോപാൽ,  ശ്രീജിത്ത്‌ അയിരൂർ, സി. ജി പ്രദീപ് കുമാർ, പി ആർ ഷാജി,  അനിരാജ് ഐക്കര, രാധാ എസ് നായർ,  റ്റി. ആർ ഗോപാലകൃഷ്ണൻ നായർ, ജി രമേശ്, രവി കുന്നക്കാട്ട്, പുഷ്പ അനിൽ, പ്രീത ബി നായർ, പദ്മിനി ആർ നായർ,  പ്രസന്ന വേണുഗോപാൽ,  മോഹൻ ജി നായർ, ടി. വി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ തുടരുന്നു : 3 ജില്ലകളിൽ റെഡ് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു . കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ് .തൃശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് .ബംഗാൾ ഉൾക്കടലിനു...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പിൽഗ്രിം സെൻ്ററിൻ്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം 20-ന്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ അഞ്ചുകോടി രൂപ ചെലവിൽ പിൽഗ്രിം സെൻ്ററും ഒരു കോടി രൂപ ചെലവിൽ ഓപ്പൺ എയർ ഓഡിറ്റോറിയവും ഒരുങ്ങുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദേവസ്വം...
- Advertisment -

Most Popular

- Advertisement -