Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവെള്ളാപ്പള്ളി ബിജെപി...

വെള്ളാപ്പള്ളി ബിജെപി സർക്കാരിൽ നിന്നും പത്മാ അവാർഡ് വാങ്ങിയത് സംശയകരം: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി :  ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും സ്വകാര്യ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ജി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം എൻഡിഎ പ്രമുഖനെ ചർച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നി. എസ്എൻഡിപി ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് അവർ ബിജെപിയുമായി ചേർന്നുനടത്തുന്ന നീക്കമായി തോന്നിയതെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് സമദൂരമെന്നും അത് തെറ്റിച്ച് പോകില്ലെന്നും അദേഹം സൂചിപ്പിച്ചു.

വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌കാരം നൽകിയത് തെറ്റായിപ്പോയി എന്ന് പറയില്ലെന്നും അതിൽ ആക്ഷേപമില്ലെന്നും അദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് ഇനി പുനർവിചന്തനം നടത്തില്ല. എസ്എൻഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാർദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യസേവനരംഗത്ത്  സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നു – റോഷി അഗസ്റ്റിൻ

തിരുവല്ല: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യസേവനരംഗത്ത് കേരള സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും  ഫാർമസിസ്റ്റുകളുടെ സേവനം മഹത്തരമാണെനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ 66-മത് സംസ്ഥാന സമ്മേളനത്തിൻ്റെ...

മഴ തുടരുന്നു ; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും .8 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കാസർഗോഡ്, വയനാട്, കണ്ണൂർ,...
- Advertisment -

Most Popular

- Advertisement -