Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല കൃഷി...

തിരുവല്ല കൃഷി ഓഫീസ് മാറ്റി സ്ഥാപിക്കണം : ആർ.എസ്‌.പി

തിരുവല്ല :  തിരുവല്ല കൃഷി ഓഫീസ്  മഞ്ഞാടി ഹോമിയോ ആശുപത്രിക്കായി പണിത കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആർ. എസ്‌. പി തിരുവല്ല ടൗൺ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ ആയ കെട്ടിടത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെയും വിവിധങ്ങൾ  ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന കർഷകരുടെയും ജീവന് ഇപ്പോൾ ഭീഷണിയാണ്.

വർഷങ്ങളായി കെട്ടിടത്തിന്റെ വാടകയും വൈദ്യുതി ചാർജും നഗരസഭ ആണ് നൽകിവരുന്നത്. സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറുകവഴി നഗരസഭക്ക് സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുവാനും കഴിയും.സമ്മേളനം നിയോജകമണ്ഡലം സെക്രട്ടറി  കെ. പി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രേംജിത് ശർമ്മ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പി. ജി. പ്രെസന്നകുമാർ, പെരിങ്ങര രാധാകൃഷ്ണൻ, പി. പി. ജോൺ, ജോർജ്കുട്ടി, നാരായണസ്വാമി, കെ. എം. വർഗീസ്, പ്രൊ. രാജീവ്‌, ലിബിൻ കെ വർഗീസ്, ഹരിഗോവിന്ദ്, എന്നിവർ പ്രസംഗിച്ചു. ആർ. എസ്‌. പി തിരുവല്ല ടൗൺ ലോക്കൽ കമ്മറ്റി സെക്രട്ടറി ആയി ഷാജി തിരുവല്ലയെ  തെരഞ്ഞെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പദയാത്ര നടത്തി

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് മന്നം സമാധിയിലേക്ക് പദയാത്ര നടത്തി. ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രി ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിച്ചു. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള,...

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത : കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ  ജാഗ്രത പാലിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത്  മഴ പൊതുവെ കുറഞ്ഞ്  നിൽക്കുകയാണെങ്കിലും വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തി കുറഞ്ഞ മഴയ്ക്കാണ്...
- Advertisment -

Most Popular

- Advertisement -