Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപാലരുവി എക്സ്പ്രസ്സിന്റെ...

പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: തൂത്തുകുടിയിൽ നിന്ന് തിരുവല്ല വഴി പാലക്കാട്ടേക്കും തിരികെയും പോകുന്ന  പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറച്ചുകൊണ്ട് എ സി കോച്ച് ആക്കാനുള്ള റെയിൽവേയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട്  ആവശ്യപ്പെട്ടു.

11 ജനറൽ കമ്പാർട്ട്മെന്റും  5 സ്ലീപ്പർ കോച്ചുമടക്കം അടക്കം 18 ബോഗികളാണ് പാലരുവിക്കുള്ളത്.11 ജനറൽ കോച്ചിലും നിറയെ യാത്രക്കാരുമായി തിങ്ങി നിറഞ്ഞാണ്  നിത്യേന കടന്നുപോകുന്നത്. ഇതിലൊരു ജനറൽ കമ്പാർട്ട്മെൻറ് ഒഴിവാക്കിയാണ് പകരം എ സി കോച്ചു പിടിപ്പിക്കുന്നത്.  ജനറൽ കമ്പാർട്ട്മെൻ്റിലെ തിരക്ക് നിയന്ത്രണാധീതമാവുകയും ഇത് യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും, അഡീഷണൽ ആയി എ സി കമ്പാർട്ട്മെൻറ് പാലരുവിയിൽ കൂട്ടിച്ചേർക്കുന്നതാണ് യാത്രക്കാരോട് റെയിൽവേയ്ക്ക് നൽകാവുന്ന  വലിയ സഹായം എന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് പറഞ്ഞു. ജൂലൈ 4 മുതലാണ് പാലരുവിയിൽ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് 

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്,...

ഇന്നും  മഴ തുടരും : അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്...
- Advertisment -

Most Popular

- Advertisement -