Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകാമുകന്റെ ഭാര്യയുടെ...

കാമുകന്റെ ഭാര്യയുടെ ക്വട്ടേഷൻ : തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

തൃശ്ശൂർ : കാമുകനൊപ്പം തൃശൂരിലെ ലോഡ്ജിൽ മ‍ുറിയെടുത്ത യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു.നിലമ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു ആക്രമണം.

തിരുപ്പൂർ സ്വദേശിയായ കാമുകന്റെ കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്തിട്ടുണ്ട്. 5 പേരടങ്ങുന്ന സംഘം പൊലീസ് ചമഞ്ഞു തൃശൂരിലെ ലോഡ്ജിലെത്തി യുവാവിനെയും യുവതിയെയും കയ്യും കാലും കെട്ടി കാറിൽ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കാറിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്കു മുന്നിൽ തള്ളി.സംഘത്തിലെ 2 പേർ ചേർന്നു യുവതിയെ മറ്റൊരു കാറിലേക്കു മാറ്റി. ഈ രണ്ടു പേരാണു യുവതിയെ പീഡിപ്പിച്ചത്.തമിഴ്നാട് പൊലീസ് കേസെടുത്ത് തൃശൂർ സിറ്റി പൊലീസിനു കൈമാറുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ

തിരുവനന്തപുരം : മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു .ലോക്ഭവനിലെ  കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ ഐഷയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചു .ഐഷാ പോറ്റി കൊട്ടാരക്കരയില്‍ നിന്നു...

Kerala Lotteries Result 06-06-2025 Suvarna Keralam SK-6

1st Prize Rs.1,00,00,000/- RP 133796 (THAMARASSERY) Consolation Prize Rs.5,000/- RN 133796 RO 133796 RR 133796 RS 133796 RT 133796 RU 133796 RV 133796 RW 133796 RX 133796...
- Advertisment -

Most Popular

- Advertisement -