Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം :...

മണ്ഡലകാലം : ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ചൊവ്വാഴ്ച

ശബരിമല : മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.

കൊടിമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഫ്‌ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കു സമീപമെത്തി അവസാനിക്കും. പുലിവാഹനത്തിലേറിയ അയ്യപ്പൻ, ദേവതാരൂപങ്ങൾ, വർണ്ണക്കാവടി, മയിലാട്ടം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും.

ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (ഡിസംബർ 24) വൈകിട്ടത്തെ ദീപാരാധനയ്ക്കു ശേഷം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനുള്ള പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്

തിരുവനന്തപുരം : ശബരിമലയിൽ നിലവിലെ ടെൻഡറുകൾ റദ്ദാക്കി മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനുള്ള മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖകൾ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു...

ഡയാലിസിസ് രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സ പിഴവ് ആരോപിച്ചാണ് ആശുപത്രി അധികൃതർക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 29ന് ഹരിപ്പാട്...
- Advertisment -

Most Popular

- Advertisement -