Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramജ്വല്ലറി ഉടമയുടെ...

ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു : നാലുപേര്‍ പിടിയിൽ

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു. സംഭവത്തിൽ നാലുപേര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിൽ. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ച്‌ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. എം.കെ. ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ആണ് മഹീന്ദ്ര കാറിലെത്തിയ സംഘം ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നത്.

ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു .യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച്‌ സംഘം കടന്നുകളയുകയായിരുന്നു .കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവവരൻ കടന്നൽ കുത്തേറ്റ് മരിച്ചു.

മല്ലപ്പള്ളി: കുന്നന്താനത്ത് നവവരൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഡാൻബി ജേക്കബ് (33) ആണ് മരിച്ചത്. വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് കടന്നൽ ആക്രമിച്ചത്. ഈ മാസം 11 ന് ആയിരുന്നു സാൻബിയുടെ വിവാഹം. അടുത്ത...

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി

തൃശ്ശൂർ : കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ...
- Advertisment -

Most Popular

- Advertisement -