പാലക്കാട് : വീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം.കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ ജെനിഫർ ജൂലിയറ്റും (5) റോബിൻ ക്രിസ്റ്റഫറു(3)മാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കുളിമുറിയിലെ ബക്കറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം.





