Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅനധികൃത കുടിയേറ്റക്കാർക്കെതിരെ...

അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി നിയമനടപടികൾ പൂർത്തിയാക്കി നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഇന്റലിജൻസ് ബ്യൂറോയുടെ ഒമ്പതാമത് ദ്വിദിന ദേശീയ സുരക്ഷാ തന്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

അനധികൃത കുടിയേറ്റം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് രേഖകൾ പരിശോധിക്കണം. തുടർന്ന് നിയമാനുസൃത നടപടികളിലൂടെ നാടുകടത്തൽ ഉറപ്പാക്കണമെന്നും അമിത് ഷാ നിർദേശിച്ചു. ഇതിനായി സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ കേന്ദ്ര ഏജൻസികളുടെയും മേധാവികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 850ഓളം ഉദ്യോഗസ്ഥർ ഹൈബ്രിഡ് സംവിധാനത്തിൽ സമ്മേളനത്തിൽ പങ്കെടുത്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യ്തത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു

തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു. മലയാളം വാനോളം – ലാൽ സലാം എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം...

ഫിനാൻസ് തട്ടിപ്പ് കേസ്സ്: പ്രതികളെ റിമാൻഡ് ചെയ്തു

തിരുവല്ല: ഫിനാൻസ് തട്ടിപ്പ് കേസ്സിലെ പ്രതികളെ റിമാൻഡ് ചെയ്തു. നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ തിരുവല്ലായിൽ  പ്രവർത്തിക്കുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കുടുംബവുമാണ് റിമാൻഡിലായത്. കേരള കോൺഗ്രസ് മാണി വിഭാഗം മുൻ സംസ്ഥാന ട്രഷററും...
- Advertisment -

Most Popular

- Advertisement -