Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബഹിരാകാശ ഇലക്ട്രോണിക്സ്...

ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിലെ കെൽട്രോണിന്റെ സംഭാവനകളെ അഭിനന്ദിച്ച് ഐ.എസ്.ആർ.ഒ. ചെയർമാൻ

ആലപ്പുഴ:  കെൽട്രോണിന്റെ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ കൺട്രോൾസ്  ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപന്ന നിർമ്മാണശാല ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് സന്ദർശിച്ചു. ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം നേരിൽ കണ്ട് അദ്ദേഹം വിലയിരുത്തി. വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിലെ ഉല്പന്നങ്ങളുടെ കൈമാറ്റ ചടങ്ങും നടന്നു.

കെൽട്രോൺ കൺട്രോൾസ് അരൂരിന്റെ ജനറൽ മാനേജർ അനിൽ കുമാർ കെ.വി.യും ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൾ ഹസീബ് വി. പി യും ചേർന്ന് എൽ.പി.എസ്.സി. അസോസിയേറ്റ് ഡയറക്ടർ ആർ. ഹട്ടന് ഐ.എസ്.ആർ.ഒ. ചെയർമാന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ പദ്ധതി കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: എച്ച് പി വി വാക്‌സിനേഷന്‍ കാമ്പയിന്‍ മെയ് 31 വരെ

പത്തനംതിട്ട : ജില്ലയില്‍ 14 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വൈയ്ക്കല്‍ കാന്‍സര്‍ ) പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി വാക്‌സിന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി നല്‍കുന്നു....

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിലെ തിക്കും തിരക്കും : 500ൽ അധികം പേർക്ക് പരുക്ക്

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും 500 ലധികം പേർക്ക് പരിക്കേറ്റു.ആചാരത്തിന്റെ ഭാഗമായി ബലഭദ്ര ഭഗവാന്റെ രഥം വലിക്കുന്നതിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ജനക്കൂട്ടത്തെ...
- Advertisment -

Most Popular

- Advertisement -