Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവോണം ബംബർ...

തിരുവോണം ബംബർ : ആദ്യ ദിനത്തിൽ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറിക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം  ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു; മകൾക്ക് ആശ്രിത നിയമനം

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐക്ക് വിട്ടു.മന്ത്രിസഭാ യോഗത്തിലാണ്  അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം...

ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങളുടെ മിന്നൽ പരിശോധന

പത്തനംതിട്ട: ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങൾ മിന്നൽ പരിശോധന നടത്തി.ഈ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായിരുന്നു പരിശോധന.  ചിറ്റാർ റേഞ്ചിലെ ചിറ്റാർ ടൗൺ പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തി.  വനപ്രദേശങ്ങളിൽ വ്യാജവാറ്റ്...
- Advertisment -

Most Popular

- Advertisement -