Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്ക് കെട്ടിടത്തിലേക്ക്...

ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം : ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. പുലർച്ചെ ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ് തിരിയാതെ ബൈക്ക് നേരെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഭിജിത്ത് സ്ഥിരമായി ഇതുവഴി യാത്ര ചെയ്യുന്ന ആൾ ആണ്. അഭിജിത്ത് രാവിലെ ഉറങ്ങിപ്പോയതാകാം എന്നതാണ് പ്രാഥമിക വിവരം . രാവിലെ ആയതിനാൽ റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പിന്നീട്  അതുവഴി വന്ന വാഹനത്തിലെ യാത്രക്കാരാണ് അഭിജിത്ത് അപകടത്തിൽപെട്ട് കിടക്കുന്നത് കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

8 വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു : ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കി മറയൂരിൽ സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോറിക്ഷ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു. മറയൂർ പള്ളനാട് സ്വദേശിയായ രഞ്ജിത്തിന്റെ മകൻ കാർത്തിക് പാണ്ഡിക്കാണ് കാട്ടുപോത്തിനറെ ആക്രമണത്തിൽ...

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക്  കഠിനതടവും പിഴയും

പത്തനംതിട്ട : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വർഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. കോന്നി ചേരിമുക്ക്...
- Advertisment -

Most Popular

- Advertisement -