Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിശുദ്ധ മാർത്തോമ്മാ...

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ​ദുക്റോനോ നാളെ

കോട്ടയം : മലങ്കരസഭാ സ്ഥാപകനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ വെള്ളിയാഴ്ച്ച ആചരിക്കും. സഭയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന എന്നിവയുണ്ടാകും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ എ.ഡി 54-ൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച നിരണം വലിയ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും.

ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ സഹകാർമ്മികനാകും. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 7ന് ​ബോംബെ ഭ​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാന നടത്തും.

രാവിലെ 6.15ന് പ്രഭാതനമസ്ക്കാരം. വിശുദ്ധ കുർബാനയെത്തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, നേർച്ചവിളമ്പ്.  മലങ്കരസഭാ തർക്കത്തിൽ അന്തിമ തീർപ്പ് കൽപ്പിച്ച 2017 ജൂലൈ 3-ലെ  സുപ്രീംകോടതി വിധിയോടുള്ള ആദരസൂചകമായി കൃതജ്ഞതാദിനം ആചരിക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ വൈകീട്ട് 6.30ന് കൃതജ്ഞതാ ദിനാചരണം നടക്കും. സഭാ അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഷ്പഗിരിയിൽ ഓട്ടിസം സെൻസറി പാർക്ക്‌ തുറന്നു

തിരുവല്ല : പുഷ്പഗിരി പ്രതീക്ഷ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ കുട്ടികൾക്കായി ഓസം സെൻസറി പാർക്ക്‌ തിരുവല്ല ഡി. വൈ. എസ്. പി  അഷാദ് എസ്. ഉത്ഘാടനം ചെയ്തു. അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥി നെടുംകുന്നം...

അതിർത്തിയിൽ പാക് വെടിവയ്പ്പ് : ബിഎസ്എഫ് ജവാന് പരിക്ക്

ശ്രീനഗർ : ജമ്മുവിലെ അഖ്‌നുർ മേഖലയിൽ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്.വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പുലർച്ചെ 2:35നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ് നടത്തിയത്.പിന്നാലെ...
- Advertisment -

Most Popular

- Advertisement -