ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം.അതോടൊപ്പം രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾക്കെതിരെയുള്ള ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും വിശദീകരണത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപത്തിയേഴാം വകുപ്പ് അനുസരിച്ചാണ് ഇരുവർക്കുമെതിരായ നടപടി.
