Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeHealthതിരുവല്ല മെഡിക്കൽ...

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ലോഗോ പ്രകാശനം ചെയ്തു

തിരുവല്ല : തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് രാജവൈദ്യൻ ആയിരുന്ന ദിവാൻ ബഹാദൂർ ഡോ. വി വർഗീസ് ആരംഭിച്ച സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നവതി ലോഗോ പ്രകാശനം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ടി എം എം ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കോശി, സെക്രട്ടറി ബെന്നി ഫിലിപ്പ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് ആശുപതിയുടെ പൂന്തോട്ടത്തിൽ നവതി പതാകയും ഉയർത്തപ്പെട്ടു.

2025 ജനുവരി മുതൽ ജൂലൈ വരെ 7 മാസം നീണ്ടുനിൽക്കുന്ന നവതി ആചരണമാണ് നടക്കുന്നത് . ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള അനേക പദ്ധതികൾ ഒരുക്കിയിട്ടുണ്ട് എന്ന് മാനേജ്‌മന്റ് അറിയിച്ചു. നവതി ആഘോഷങ്ങൾ ജനുവരി 19 നു ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വകർമ്മജർ അവകാശ പോരാട്ടത്തിൽ ഇനി ഒരു കുടക്കീഴിൽ അണിനിരക്കും – ടി യു രാധാകൃഷ്ണൻ

ചങ്ങനാശേരി : കേരളത്തിലെ വിശ്വകർമ്മജർ ഇനി അർഹതപ്പെട്ട അവകാശങ്ങൾക്കായി ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് ടി യു. രാധാകൃഷ്ണൻ .വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറായി ചുമതലയേറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നവംബർ 29 ന് നടന്ന...

നിയമസഭാ തിരഞ്ഞെടുപ്പ്:  വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പരിശീലനം തുടങ്ങി

ആലപ്പുഴ: മേയ് നാലിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടപടികൾക്കായി ആലപ്പുഴ ജില്ലയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ഘട്ട പരിശീലനം ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലയിൽ 800  ഓളം ഉദ്യോഗസ്ഥരെയാണ് ...
- Advertisment -

Most Popular

- Advertisement -