Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ബഡ്ജറ്റ്...

സംസ്ഥാന ബഡ്ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ .രാജഗോപാൽ ആരംഭിച്ചു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വര്‍ഷം തന്നെ നൽകും.വയനാട് പുനരധിവാസനത്തിനായി ആദ്യ ഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപ വകയിരുത്തി . ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. 700 കോടി കാരുണ്യ പദ്ധതിക്കായി വകയിരുത്തി .ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു.പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി.നെല്ല് വികസനത്തിന് 150 കോടിയും ക്ഷീര വികസനത്തിന് 120 കോടി രൂപയും അനുവദിച്ചു .

കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും.തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടും. വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമാക്കും. കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ കെ ഹോംസ് പദ്ധതി അവതരിപ്പിച്ചു. അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 06-10-2024 Akshaya AK-671

1st Prize Rs.7,000,000/- AH 485746 (IDUKKI) Consolation Prize Rs.8,000/- AA 485746 AB 485746 AC 485746 AD 485746 AE 485746 AF 485746 AG 485746 AJ 485746 AK 485746...

30 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട്...
- Advertisment -

Most Popular

- Advertisement -