Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷണൽ റവന്യൂവിൽ...

ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം

തിരുവനന്തപുരം: ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു 9.29 കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചത്. 2025 സെപ്തംബർ 8 ന് ഏറ്റവും കൂടുതൽ 10.19 കോടി രൂപ ലഭിച്ചിരുന്നത്.

പിന്നീട് രണ്ടാമതായി  2025 ഒക്ടോബർ 6 ന് 9.41 കോടി രൂപ ലഭിച്ചു. വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയിൽ  സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾക്കൊപ്പം  എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളിൽ നടക്കുന്ന കൂട്ടായ പ്രയത്നമാണ് ഈ വലിയ നേട്ടത്തിന് കാരണമായത്.

ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂൾ പ്ലാനിംഗ് നടത്തിയും ഓൺലൈൻ റിസർവേഷൻ, പാസഞ്ചർ ഇൻഫർമേഷൻ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങൾ വരുത്തിയുന്നു.  കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആകർഷകമായ ബസ്സുകൾ ഉപയോഗിച്ച് സർവിസുകൾ  ആരംഭിച്ചുമാണ് കെഎസ്ആർടിസി ഈ വിജയത്തിൽ  മുന്നേറിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഷിക പൊതുയോഗം

തിരുവല്ല : പാലിയേക്കര റെസിഡന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ്‌ ജോയി ജോർജ് നാടാവള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. പി ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. തിരുവല്ല താലൂക്ക് ഹോസ്പിറ്റലിലിലെ അസിസ്റ്റന്റ്...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

പാലക്കാട് : പാലക്കാട് ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടിയ രോഗിയെ എട്ടാം തീയതി രോഗം സ്ഥിരീകരിച്ചതോടെ തൃശൂർ...
- Advertisment -

Most Popular

- Advertisement -