Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeHealthസംസ്ഥാനത്തെ എല്ലാ...

സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി സൗജന്യ പരിശോധനകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിളർച്ച, പ്രമേഹം, രക്താതിമർദം, കാൻസർ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കും . പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 16ന് നടക്കും. പരമാവധി സ്ത്രീകൾ വെൽനസ് ക്ലിനിക്കുകളിൽ വന്ന് ആരോഗ്യ പരിശോധന നടത്തണം. അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ കാലഘട്ടത്തിൽ ഒട്ടേറെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആരോഗ്യ മേഖലയ്ക്കായി. ഈ സർക്കാരിന്റെ കാലത്ത് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു. 885 കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്. താലൂക്ക് തലംമുതൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി. സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകി. കാൻസർ സ്‌ക്രീനിംഗിനായി പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. 18 ലക്ഷത്തിലധികം പേരെ സ്‌ക്രീൻ ചെയ്തു. വിളർച്ച പരിഹരിക്കുന്നത് വിവ കേരളം ക്യാമ്പയിൻ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക വെൽനസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുക്റാന തിരുന്നാൾ അവധി പ്രഖ്യാപിക്കാത്തത്   പ്രതിഷേധാർഹം: കത്തോലിക്കാ കോൺഗ്രസ്

ചങ്ങനാശ്ശേരി : കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രഘോഷകനായിരുന്ന സെയിന്റ് തോമസിന്റെ ഓർമ്മ ദിനമായ ദുക്റാന തിരുനാൾ പൊതു അവധിയോ നിയന്ത്രിത അവധിയോ ആയി പ്രഖ്യാപിക്കണമെന്ന് ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും  ആവശ്യപ്പെടുന്ന വിഷയമാണെന്ന്...

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന...
- Advertisment -

Most Popular

- Advertisement -