Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsമോഹൻലാൽ നായകനാകുന്ന ...

മോഹൻലാൽ നായകനാകുന്ന  ‘അതിമനോഹരം’  സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു

പത്തനംതിട്ട : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു.

നിലയ്ക്കൽ, പമ്പ എന്നീ പ്രദേശങ്ങളിൽ ഷൂട്ടിങ് നടത്താൻ കേരള ഹൈക്കോടതിയും വനംവകുപ്പും  അനുമതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഷൂട്ടിംഗ് തുടങ്ങിയത്.  പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പാരിസ്ഥിതിക നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സന്നിധാനത്ത് ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.

ഇതിനെതിരെ സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനെ തുടർന്നാണ് പമ്പയിലും നിലയ്ക്കലും ചിത്രീകരണം നടത്താൻ സിനിമാ സംഘം അനുമതി തേടിയത്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലും വനത്തിനും പരിസ്ഥിതിക്കും കേടുപാടുകൾ വരുത്താത്ത രീതിയിലും വേണം ചിത്രീകരണം പൂർത്തിയാക്കാൻ എന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ആഗസ്റ്റ് 18, 19, 20 തീയതികളിലായി പമ്പ മേഖലയിലെ ഷൂട്ടിങ് നിർദ്ദിഷ്ട ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് സിനിമാ പ്രൊഡക്ഷൻ മാനേജർ അറിയിച്ചു. ശബരിമലയിൽ പൊതു സിനിമകളുടെ ചിത്രീകരണത്തിന് അനുമതി നൽകില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ : പമ്പാ നദിയിലെ പാണ്ടനാട് മിത്രമടം കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലത്തിന്റെ മധ്യഭാഗത്തായുള്ള തൂണിന് സമീപം  മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്. കറുപ്പ് നിറത്തിലുള്ള ബനിയനും, ഗ്രേ...

കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി ദമ്പതികൾ കുത്തേറ്റു മരിച്ച നിലയില്‍ .അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെയാണ്...
- Advertisment -

Most Popular

- Advertisement -