Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ പൊതുതിരഞ്ഞെടുപ്പ്...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് വച്ച് കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചിയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുനാളിന് ഭക്തിനിര്‍ഭരമായ റാസയോടെ സമാപനം

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് ഭക്തിനിര്‍ഭരമായ സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കേരളത്തിന് പുറത്തുള്ള വിവിധ ഭദ്രാസനങ്ങളില്‍ നിന്നുമായി നൂറുകണക്കിന് തീര്‍ഥാടകര്‍...

നിലമ്പൂർ വോട്ടെണ്ണൽ നാളെ : രാവിലെ 11-നകം അന്തിമഫലം അറിയാം

മലപ്പുറം : നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച നടക്കും. രാവിലെ എട്ടുമുതൽ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ.തടസ്സങ്ങളുണ്ടായില്ലെങ്കിൽ രാവിലെ 11-നകം അന്തിമഫലം അറിയാം.ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണി...
- Advertisment -

Most Popular

- Advertisement -