Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടുപന്നി ആക്രമണത്തിൽ...

കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്

റാന്നി: കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്. റാന്നി ചെത്തോങ്കരയിൽ വീട്ടു മുറ്റത്ത് നിന്ന വയോധികനായ വിമുക്ത ഭടന് നേരെയാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ചിറയ്ക്കൽ കുഞ്ഞുമോനെന്ന് വിളിക്കുന്ന സി റ്റി തോമസ്  (80)നെ ഓടി വന്ന കാട്ടുപന്നി ആക്രമിക്കുവായിരുന്നു. കുഞ്ഞുമോൻ്റെ വീട്ടു മുറ്റത്തിന് സമീപം ഉള്ള കൃഷി ഇടത്തിലെ ശബ്ദം കെട്ട് നോക്കാൻ ചെന്നപ്പോഴാണ് പന്നി വിമുക്ത ഭടന് നേരെ ചാടി വീണ് ആക്രമിച്ചത്.

കുഞ്ഞുമോനും ഭാര്യ പൊന്നമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
സാരമായ പരിക്ക് ഏറ്റ കുഞ്ഞുമോനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞു എത്തിയ പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി, സ്‌ഥിരം സമിതി അധ്യക്ഷ മോളി മാത്യു എന്നിവർ പഞ്ചായത്തിലെ ഷൂട്ടർ ലിസ്റ്റിലുള്ള റെജി ജോസഫിനെ വിളിച്ചു വരുത്തി പന്നിയെ വെടിവെച്ചു കൊന്നു.

ഇട്ടിയപ്പാറ ടൗണിന് സമീപം വരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്നു എന്നത് ഗൗരവതരം ആണെന്നും, കർഷക താല്പര്യം മുൻനിർത്തി നാട്ടിൽ പെറ്റു പെരുകുന്ന പന്നികളെ കാട്ടുപന്നി എന്ന് ഗണത്തിൽ നിന്ന് ഒഴിവാക്കി യഥേഷ്ടം വെടിവയ്ക്കാനും ജനങ്ങളുടെ ജീവനും കൃഷിക്കും സംരംക്ഷണമുണ്ടാവുന്ന തരത്തിൽ നിയമം ഭേദഗതിവരുത്തണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി.ഡി.എസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം : ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും...

വിഎസ്സിനെ അവസാനമായി കാണാൻ ആയിരങ്ങൾ : ദർബാർ ഹാളിൽ പൊതുദർശനം

തിരുവനന്തപുരം : വിഎസിന് അന്തിമോപാചാരമർപ്പിച്ച് ആയിരങ്ങൾ. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ പൊതുദർശനത്തിനുവച്ച വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹത്തിൽ ഗവർണർ ,മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്തിമോപാചാരമർപ്പിച്ചു. ഉച്ചയ്ക്ക് ശേഷം...
- Advertisment -

Most Popular

- Advertisement -