Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം. എല്‍ഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വാചകമാണിത്. ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായി. ദൈവത്തിന് നന്ദിയെന്നും ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു എന്നുമാണ് കഴിഞ്ഞ ദിവസം പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ വ്യാപാരി വ്യവസായി സംഘം  തിരുവല്ല താലൂക്ക്  സമിതി യോഗം

തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്)  തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി.  തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ...

ജൻഡർ പദവി പഠന റിപ്പോർട്ട്‌  പ്രകാശനം ചെയ്തു

പത്തനംതിട്ട:  ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ന്റെ ഭാഗമായ ജൻഡർ പദവി പഠന റിപ്പോർട്ട്‌  "സമേതം"  പ്രകാശനം പത്തനംതിട്ട മാർ യൗസേബിയോസ് ഹാളിൽ  ...
- Advertisment -

Most Popular

- Advertisement -