Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ മഴ...

കേരളത്തിൽ മഴ തുടരും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണുളളത്.

നാളെയും മിക്ക ജില്ലകളിലും ശക്തമായി മഴ ലഭിക്കും. ബുധനാഴ്ചയ്ക്ക് ശേഷം മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. മഴ തുടരുന്നതിനാല്‍ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

പന്തളം : ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും, യു. രമ്യയുമാണ് രാജിവെച്ചത്. നാളെ  (ബുധൻ) അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് നടക്കാനിരിക്കെയാണ് രാജി. ബിജെപി നേതൃത്വത്തിലുള്ള പന്തളം...

ഷിഗെല്ല : വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

വയനാട് : ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല ബാധ പടരുന്നതായി റിപ്പോർട്ട്. വയനാട്ടിൽ 5 പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. 5, 7, 8, 9, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി...
- Advertisment -

Most Popular

- Advertisement -