Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരിയിൽ 500...

ചങ്ങനാശേരിയിൽ 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ചങ്ങനാശേരി: ചങ്ങനാശേരിയിൽ 500 ഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നഗറിൽ താമസിക്കുന്ന ആസാം ധേമാജി സ്വദേശി പ്രണബ് സോനാവാൾ (29) ആണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 500 ഗ്രാം കഞ്ചാവ് പിടികൂടിയത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് സംഘം പറഞ്ഞു. ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർ നടപടിക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിഭാഷകന്  വിവരം ചോര്‍ത്തി നല്‍കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തി നല്‍കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല സ്റ്റേഷനിലെ മുന്‍ ഗ്രേഡ് എസ്‌ഐ എസ്.എല്‍. ബിനുകുമാറിനെയാണ് ഡിഐഡി അജിതാ ബീഗം സസ്‌പെന്‍ഡ് ചെയ്തത്. തിരുവല്ല ബാറില്‍...

സേവനത്തിലൂടെ മനുഷ്യനന്മക്കായി പ്രവർത്തിക്കേണ്ടത് മാനവധർമ്മം : പ്രൊഫ. പി.ജെ കുര്യൻ

കവിയൂർ : സമൂഹത്തിൻ്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് വൈ.എം.സി.എ യുടെ ദൗത്യമെന്നും മനുഷ്യനന്മക്കായി സേവന സന്നദ്ധരായ സമൂഹത്തെ സൃഷ്ടിക്കണമെന്നും അത്തരത്തിൽ സേവന പാതയിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളാ വൈ.എം.സി.എ യുടെ പ്രഥമ...
- Advertisment -

Most Popular

- Advertisement -