Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഎസ് സി...

എസ് സി പി ഒ നിഷാന്ത് പി ചന്ദ്രനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ വകുപ്പുതല നടപടി കർശനമാകുന്നു

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ നിഷാന്ത് പി. ചന്ദ്രനെതിരെ വകുപ്പുതല നടപടി കർശനമാകുന്നു. ഇദ്ദേഹത്തെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.

​ഗുരുതരമായ സേനാചട്ടലംഘനങ്ങളും ഔദ്യോഗിക കൃത്യവിലോപങ്ങളും ചൂണ്ടിക്കാണിച്ചാണ്  നടപടി. പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയെന്ന പദവി ദുരുപയോഗം ചെയ്ത് സേനയുടെ അന്തസിന് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയെന്ന പരാതികളും ഇദ്ദേഹത്തിനെതിരെയുണ്ട്. തുടർന്നാണ് വകുപ്പ് ഇദ്ദേഹത്തിനെതിരെ കർശനമായ അച്ചടക്ക നടപടികളിലേക്ക് കടന്നത്. ഗുണ്ടാ ബന്ധവും സേനയിലെ വിവരങ്ങൾ ചോർത്തി നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥന് എതിരെയുള്ള നടപടികൾക്ക് കാരണമായിട്ടുണ്ട്

​പൊലീസ് സേനയിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നതിന്റെ സൂചനയാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുസംബന്ധിച്ച അന്തിമ നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി നിയന്ത്രണം: ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം...

എഴുപുന്ന റെയിൽവേ ഗേറ്റ് 24ന് രാത്രി അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്)  ജൂൺ 24 ന്  രാത്രി എട്ടു മണി മുതല്‍ രാത്രി 11.59 വരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -