Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആത്മ ഗുരുശ്രേഷ്ഠ...

ആത്മ ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ. ജയകുമാർ ഐ എ എസിന്

കോട്ടയം: കലാരംഗത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മുതിർന്ന പ്രമുഖ വ്യക്തികൾക്ക് ആത്മ നൽകിവരുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ. ജയകുമാർ ഐ എ എസിന് സമ്മാനിക്കും.

അതിനോടൊപ്പം, അന്തരിച്ച പ്രശസ്ത നാടക ചലച്ചിത്ര നടൻ കോട്ടയം അച്ചൻകുഞ്ഞിന്റെ സ്മരണാർത്ഥo നൽകുന്ന ആത്മ തിയേറ്റർ അവാർഡ്, പ്രശസ്ത സിനിമ താരം വീണ നായർക്കും, അന്തരിച്ച പ്രശസ്ത മ്യൂസിക് ഡയറക്ടർ വയലിൻ ജേക്കബിന്റെ സ്മരണർത്ഥം നൽകുന്ന ആത്മ മ്യൂസിക് അവാർഡ് പ്രശസ്ത പിന്നണി ഗായകൻ ഭരത് സജികുമാറിനും, അന്തരിച്ച പ്രശസ്ത രംഗപടശിൽപ്പി ആർട്ടിസ്റ്റ് കേശവന്റെ സ്മരണാർത്ഥം നൽകുന്ന ആത്മ ഫൈനാർട്ട് അവാർഡ് പ്രശസ്ത ചിത്രകാരൻ പി എം യേശുദാസിനും നൽകും.

ഇരുപത്തി അയ്യായിരം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്, ആത്മയും കെ പി എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്നത്. ജൂൺ 19, 20 തീയതികളിൽ കോട്ടയം കെ പി എസ് മേനോൻ ഹാളിൽ നടത്തുന്ന ആത്മ സിംഫണി ലോകസംഗീത ദിനാഘോഷ പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും. 

19-ന് വായനാ ദിനത്തിൽ പി എൻ പണിക്കർ അനുസ്മരണവും ആത്മ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ആത്മരാഗം ഓൾഡ് ഈസ്‌ ഗോൾഡ് സംഗീത പരിപാടി ഉണ്ടാകും. 20 -ന് പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന ശിവാസ് ഗോൾഡൻ ഓർക്കേസ്ട്രായുടെ ആത്മ സിംഫണി കെ ജയകുമാർ മ്യൂസിക് നൈറ്റും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത.  തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി...

കൊച്ചിയിൽ സ്‌കൂൾ ബസിന് തീപിടിച്ചു

കൊച്ചി : കൊച്ചി കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു.തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.കുണ്ടന്നൂർ, മരട് ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം. ബസിൽനിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ പുറത്തിറങ്ങി.അതുവഴി...
- Advertisment -

Most Popular

- Advertisement -