Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമുഖ്യമന്ത്രി വിജയ്ക്ക്...

മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം- കെ.എ. സെങ്കോട്ടയ്യൻ ധനകാര്യം: തമിഴ്നാട് മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രി വിജയ് തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. പൊതുഭരണം, വനിത-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം അടക്കം അഞ്ച് വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. കെ.എ. സെങ്കോട്ടയ്യൻ ധനകാര്യ വകുപ്പും ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. ആധവ് അർജുനയാണ് പൊതുമരാമത്ത്, കായിക ക്ഷേമ മന്ത്രി.

അരുൺരാജിന് ആരോഗ്യം, പി. വെങ്കട്ടരമണന് ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സിടിആർ വകുപ്പുകളുമാണ് നിയോ​ഗിച്ചിട്ടുള്ളത്. നിർമൽകുമാർ – വൈദ്യുതി, നിയമം, രാജ്‌മോഹൻ – പൊതുവിദ്യാഭ്യാസം, പിആർഡി, ടി.കെ. പ്രഭു – ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യും. 29കാരിയായ എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്. വകുപ്പുകൾ സംബന്ധിച്ച് ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു.ആകെ പരീക്ഷ എഴുതിയ 4,10,190 വിദ്യാർഥികളിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30%...

അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്...
- Advertisment -

Most Popular

- Advertisement -