Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്ക്ഡൗൺ :...

ലോക്ക്ഡൗൺ : വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി .ലോക്‌ഡൗൺ ഏർപ്പെടുത്താൻ നിലവിൽ സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നും ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും മന്ത്രി അറിയിച്ചു .

ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടാലും ഇന്ത്യയെ അത് ബാധിക്കില്ല .അടുത്ത 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ കരുതൽശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ട്.പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയിലൂടെ വിതരണത്തിലെ ഏത് പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യക്ക് സാധിക്കും. ഇന്ധന ലഭ്യതയിൽ തടസമുണ്ടാകില്ലെന്നും പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബ്ദങ്ങള്‍ക്കിടയിലും കോള്‍ വിളിക്കാം : നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ശബ്ദങ്ങള്‍ക്കിടയിലും കോള്‍ വിളിക്കാവുന്ന തരത്തിലുള്ള നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നു. വാട്‌സ് ആപ്പില്‍ വോയ്സ്, വിഡിയോ കോളുകള്‍ക്കായി നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം...

മാർ താഴത്തിനെതിരായ വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും അപലപനീയം: സീറോ മലബാർ സഭ

കൊച്ചി: തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്‍റെ മറവിൽ, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപത ആസ്ഥാനത്തെ ലക്ഷ്യംവെച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന്...
- Advertisment -

Most Popular

- Advertisement -