Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅയല്‍ക്കാരനായ പോലീസുകാരനെതിരെ...

അയല്‍ക്കാരനായ പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി കമ്മിഷന്‍

ആലപ്പുഴ: അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തി സിറ്റിങ്ങിലാണ് നിര്‍ദ്ദേശം നല്‍കിയത്.

കായംകുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. എതിര്‍കക്ഷി പോലീസുകാരനായതിനാല്‍ താന്‍ നല്‍കിയ സാമ്പത്തികത്തട്ടിപ്പ് പരാതിയില്‍ നടപടി ഉണ്ടായില്ല എന്ന് യുവതി കമ്മിഷനെ അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കായംകുളം ഡി.വൈ.എസ്.പി.യ്ക്ക് നിര്‍ദേശം നല്‍കി ഹര്‍ജിയിന്മേലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആകെ 10 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി.

ബാങ്കില്‍ നിന്നുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുടങ്ങിയതായി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ബാങ്ക് മാനേജര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ റെയിൽവേയിൽ പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം  മാറ്റി പുതിയ പരിഷ്കരിച്ച സംവിധാനം വരുന്നു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന വിപ്ലവകരമായ മാറ്റത്തിന് ഓഗസ്റ്റ് മുതൽ തുടക്കമാകുന്നു. ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിനും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുമായി 40 വർഷം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS)...

ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 നാളെ മടങ്ങും

തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു മാസത്തിലേറെയായി കുടുങ്ങിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ തിരികെ പോകും. ബ്രിട്ടനില്‍ നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി തകരാർ...
- Advertisment -

Most Popular

- Advertisement -