Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ പൊതുതിരഞ്ഞെടുപ്പ്...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (SNDP) ക്ക് കുട, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) പാർട്ടിക്ക് ലാപ്‌ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിഷ്‌ക്രിയ രാഷ്ട്രീയ പാർട്ടികളുടെ (De-listed Political Parties) പട്ടികയിൽ ഉൾപ്പെട്ട ഈ പാർട്ടികൾ ഹൈക്കോടതിയെ സമീപിക്കുകയും തൽക്കാലികമായി നിഷ്‌ക്രിയ രാഷ്ട്രീയപാർട്ടികളുടെ പട്ടികയിൽ നിന്നും മാറ്റി വിധി നേടുകയുമായിരുന്നു. തുടർന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്. ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച പുസ്തകം ചിഹ്നം അനുവദിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം : റിഫൈനറി അടച്ചു

റിയാദ് : സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ റാസ് താനൂറ റിഫൈനറിക്ക് ഇറാന്റെ ഡ്രോൺ ആക്രമണം.വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.തകർക്കപ്പെട്ട...
- Advertisment -

Most Popular

- Advertisement -