Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ത്യാ മുന്നണി...

ഇന്ത്യാ മുന്നണി അധികാരത്തിൽ വരും: നീലലോഹിതദാസൻ നാടാർ

തിരുവല്ല: ഈ വരുന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്നും അതിന് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുമെന്നും രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവ് ഡോ. എ നീലലോഹിതദാസ നാടാർ പ്രസ്താവിച്ചു. കേരളത്തിൽ വർഗീയതയെ ചെറുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ശക്തി ഇടതുപക്ഷ ജനാധിപത്യം മുന്നണി ആണെന്നും അദ്ദേഹം പറഞ്ഞു , ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഷ്ട്രീയ ജനതാദൾ തിരുവല്ലായിൽ സംഘടിപ്പിച്ച പാർലമെൻറ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെക്രട്ടറി അനു ചാക്കോ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തോമസ്, പത്തനംതിട്ട ജില്ലാ  പ്രസിഡൻറ് മനു വാസുദേവ് രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് സിബിൻ തേവലക്കര, സംസ്ഥാന സമിതി അംഗങ്ങളായ ജോസ് മടുക്കക്കുഴി, ടി എസ് റഷീദ് ഗിരീഷ് ഇലഞ്ഞിമേൽ ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് അലക്സ് നിയോജക മണ്ഡലം പ്രസിഡൻറ് പി പി ജോൺ പ്രൊഫസർ സി എ വർഗീസ് ജില്ലാ വൈസ് പ്രസിഡൻറ് മാരായ ഈപ്പൻ മാത്യു, ജോമോൻ കൊച്ചേയത്ത്, സുശീല ഗംഗാധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രോഷ്നി ബിജു അമിത രാജേഷ് റോയി വർഗീസ് മോഹൻദാസ് പെരിങ്ങര തുടങ്ങിയവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജ്ഞാന പത്തനംതിട്ട ജില്ലാ ഡയറക്ടർ ബീനാ ഗോവിന്ദ് അന്തരിച്ചു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ ഡയറക്ടറും സിപിഎം നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു. സംസ്കാരം പിന്നീട് നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍...

നഴ്സിങ് വിദ്യാർഥിനിയുടെ മരണം : പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് ചുട്ടിപ്പാറയിൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന സഹപാഠികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ...
- Advertisment -

Most Popular

- Advertisement -