Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും...

സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും വകുപ്പുകളില്‍ സ്ഥലംമാറ്റം തുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ആറ് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും വകുപ്പുകളില്‍ സ്ഥലംമാറ്റം ആരംഭിച്ചു. കരാര്‍, താത്കാലിക ജീവനക്കാരുടെ കണക്കെടുത്ത് യുഡിഎഫിന്റെ സര്‍വീസ് സംഘടനകള്‍. പോലീസില്‍ ഉള്‍പ്പെടെ തങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കുമെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനക്ക് പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.

ഇടത് മന്ത്രിമാര്‍ ഓഫീസ് ഒഴിഞ്ഞതോടെ വിവിധ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ തിരികെ മടങ്ങി. ഇത്തരക്കാരേയും യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും സ്ഥലം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ചില വകുപ്പുകളില്‍ വകുപ്പ് സെക്രട്ടറിമാരെക്കൊണ്ടും പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിമാരെക്കൊണ്ടും ഉത്തരവ് ഇറക്കിത്തുടങ്ങി.

വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും കരാര്‍, താത്കാലിക ജീവനക്കാരുടെ കക്ഷിരാഷ്‌ട്രീയം തിരിച്ചുള്ള കണക്കെടുപ്പ് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയവരുടെ കണക്കെടുപ്പും തുടങ്ങി. സര്‍ക്കാര്‍ ചുമതലയേറ്റ് കഴിഞ്ഞാല്‍ ഇവരെ പിരിച്ചുവിട്ട് യുഡിഎഫ് അനുകൂലികളെ നിയമിക്കാനാണ് നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക്  പരിക്ക്

പന്തളം: മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനക്ക് (46) ആണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്....

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചരിത്രത്തിലില്ലാത്ത വിധം മത്സരിച്ച 12 സീറ്റുകളിലും പാര്‍ട്ടി തകര്‍ന്നു വീണതോടെ നേതൃത്വത്തിനെതിരെ അണികളും ഒരുവിഭാഗം നേതാക്കളും...
- Advertisment -

Most Popular

- Advertisement -