Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വെളളക്കെട്ടിൽ...

പെരിങ്ങരയിൽ വെളളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു

തിരുവല്ല : പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു.

പെരിങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ ചാത്തങ്കരി വൈ.എം.സി.എക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ റോസമ്മ ആൻഡ്രൂസ് (86), മക്കളായ ആലിസ് രാജു (53), ജോയ് മോൻ (46), ജോയിയുടെ ഭാര്യ ജോളി ജോയ്, ജോയ് മോൻറെ മക്കളായ ജോയൽ ജോയ് (14), റീമ ജോയ് (15) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.

പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള വീട്ടിൽ നിന്നും ഡങ്കി ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ സുരക്ഷിതരായി പൊടിയാടിയിൽ എത്തിച്ച കുടുംബം ബന്ധു വീട്ടിലേക്ക് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ...

വേമ്പനാട് കായലിലെ അനധികൃത ചീനവലകൾക്കെതിരേ നടപടി

കോട്ടയം: വേമ്പനാട് കായലിൽ അനധികൃത ചീനവലകൾ സ്ഥാപിച്ചും, നിയമാനുസൃതമായ കരം ഒടുക്കാതെയും മീൻ പിടിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നിയമാനുസൃത രജിസ്ട്രേഷൻ ഉള്ള ചീനവലകൾക്ക് കരം...
- Advertisment -

Most Popular

- Advertisement -