Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruയുവാക്കളിൽ എച്ച്ഐവി...

യുവാക്കളിൽ എച്ച്ഐവി വ്യാപകം ; കോളേജുകളിൽ പരിശോധന നിർബന്ധമാക്കാൻ കർണാടക സർക്കാർ

ബംഗളുരു : കർണാടകയിലെ യുവാക്കൾക്കിടയിൽ എച്ച്ഐവി രോഗബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജ് വിദ്യാർഥികളിലും എച്ച്.ഐ.വി സ്‌ക്രീനിങ്ങും കൗൺസിലിങ്ങും നടത്താൻ കർണാടക സർക്കാർ .എൻജിനീയറിംഗ്, ആർട്സ്, സയൻസ് തുടങ്ങി സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ ഹെൽത്ത് ക്യാമ്പുകൾ വഴി സൗജന്യ പരിശോധനയും ബോധവത്കരണവും നടപ്പിലാക്കാനാണ് തീരുമാനം .

കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) ശുപാർശയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പും ഇതിനായുള്ള ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുംകൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള മൂന്നാമത്തെ സംസ്ഥാനമാണ് കർണാടക.18 മുതൽ 35 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ രോഗവ്യാപനം ഗണ്യമായി വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയും

പത്തനംതിട്ട : ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ റാന്നി, മല്ലപ്പളളി, തിരുവല്ല, അടൂര്‍ താലൂക്കുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഗാര്‍ഹിക പാചക...

മദ്യപാനം ചോദ്യം ചെയ്തു : 77 വയസ്സുള്ള അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്ന നേമം കല്ലിയൂർ ലക്ഷ്മി നിവാസിൽ വിജയകുമാരി(77)യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ...
- Advertisment -

Most Popular

- Advertisement -