Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപന്ത്രണ്ടു നാൾ...

പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു. ഗുരുവായൂർ ശ്രീമദ് ഭാഗവത സത്രസമിതിയുടേയും തിരുവല്ല ഭാഗവത സത്ര നിർവ്വഹണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ  മാർച്ച് 31ന് ആണ് സത്രം ആരംഭിച്ചത്.  ക്ഷേത്ര മൈതാനിയിൽ  പ്രത്യേകം  തയ്യാറാക്കിയ പന്തലിൽ ആയിരുന്നു സത്രം നടന്നത്.

160 ഓളം നാരായണീയ സമിതികളുടെ നേതൃത്വത്തിൽ 60 ദിനം നീണ്ടു നിന്ന നാരായണീയ പാരായണീയത്തിനു ശേഷമാണ് മഹാസത്രത്തിന് തുടക്കം കുറിച്ചത്.
ഗുരുവായൂരിൽ നിന്നും വിഗ്രഹവും തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിൽ നിന്ന്  ഗ്രന്ഥവും കൊടിക്കുറയും അമ്പലപ്പുഴയിൽ നിന്നും കൊടിമരവും സത്ര വേദിയിൽ എത്തിച്ച ശേഷമാണ് സത്രം ആരംഭിച്ചത്.

മഹാദേവ സന്നിധിയിൽ നടക്കുന്ന  മഹാ സത്രത്തിൻ്റെ പുണ്യം നുകരാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഒഴുകി എത്തി. 120 ൽപരം ആചര്യൻമാരാണ് പ്രഭാഷണം നടത്തിയത്. ഭാഗവതത്തിൻ്റെ അർത്ഥവും വ്യാപ്തിയും പ്രവചനാതീതവും വർണ്ണനാതീതവും ആണെന്ന തിരിച്ചറിവിലാണ്  സത്ര വേദിയിലെത്തിയ ഓരോ ഭക്തനും മടങ്ങിയത്.

സത്ര വേദിയിലെത്തിയ ഭക്തർക്കായി നാലുനേരം ഭക്ഷണവും  കുടിവെള്ളവും ഉൾപ്പെടെയുള്ള  സൗകേര്യങ്ങൾ സംഘാടകർ  ഒരുക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 05-03-2025 Fifty Fifty FF-131

1st Prize Rs.1,00,00,000/- FG 796564 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 796564 FB 796564 FC 796564 FD 796564 FE 796564 FF 796564 FH 796564 FJ 796564 FK 796564...

ശബരിമല  ശ്രീകോവിലിൽ പൂജിച്ച  സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ ഓൺലൈൻ ബുക്കിംഗ്

ശബരിമല: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത  സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ വിതരണം  ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org  എന്ന    വെബ്സൈറ്റിലൂടെ  ലോക്കറ്റുകൾ  ബുക്ക് ...
- Advertisment -

Most Popular

- Advertisement -