Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപളളിയോടങ്ങളെ ആദരിച്ചു

പളളിയോടങ്ങളെ ആദരിച്ചു

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. ജലോത്സവത്തില്‍ പങ്കെടുത്ത പഞ്ചായത്തിലെ അഞ്ച് പളളിയോടങ്ങള്‍ക്ക് 10,000 രൂപ വീതം ഗ്രാന്റ് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ അധ്യക്ഷയായ യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. കൃഷ്ണകുമാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി മാത്യു, വാര്‍ഡ് അംഗങ്ങളായ റ്റി. കെ. രാമചന്ദ്രന്‍ നായര്‍, കെ. പ്രതീഷ്, റെന്‍സിന്‍ കെ. രാജന്‍, രശ്മി ആര്‍. നായര്‍, അനിത ആര്‍. നായര്‍, റീന തോമസ്, അജിത റ്റി. ജോര്‍ജ്, ലത ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോകുലം ഗോപാലന്റെ മൊഴിയെടുത്തേക്കും

കൊച്ചി:  വ്യവസായിയും എമ്പുരാൻ സിനിമയുടെ സഹനിർമാതാവുമായ ഗോകുലം ഗോപാലനെ മൊഴിയെടുക്കാൻ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചേക്കും. കഴിഞ്ഞദിവസങ്ങളിലെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും മൊഴിയെടുക്കൽ. കോടമ്പാക്കത്തുള്ള ഗോകുലത്തിന്റെ ആസ്ഥാന ഓഫീസിലും നീലാങ്കരയിലുള്ള വീട്ടിലും...

കിടപ്പുരോഗിയായ 72കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മകൻ അറസ്റ്റിൽ

തിരുവനന്തപുരം : പള്ളിക്കലിൽ കിടപ്പുരോ​ഗിയായ 72കാരിയെ മദ്യത്തിന് അടിമയായ മകൻ ബലാത്സം​ഗം ചെയ്തതായി പരാതി. സംഭവത്തിൽ 45 വയസ്സുള്ള മകനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.വയോധികയുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അമ്മയെ...
- Advertisment -

Most Popular

- Advertisement -