Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവർണക്കൂടാരം 

വർണക്കൂടാരം 

തിരുവല്ല :  തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വർണക്കൂടാരം പരിപാടി മന്നൻകരച്ചിറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മന്നൻകരച്ചിറ ഗവ. യു പി സ്കൂളിൽ നടന്നു. ലൈബ്രറി ബാലവേദിയാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചത് . കണിയാന്തറ നാരായണപിള്ള മോഹനകുമാർ, രമേശ് പ്രണവം എന്നിവർ പരിശീലകനായി . മലയാളം അക്ഷരമാല, പര്യായപദങ്ങൾ, കടങ്കഥകൾ, പാട്ടുകൾ, ചിത്രങ്ങളിലൂടെയുള്ള അക്ഷരാഭ്യാസം തുടങ്ങിയവ കുട്ടികൾക്കുവേണ്ടി അവതരിപ്പിച്ചു.

കല്യാണി കെ ആർ മികച്ച പ്രകടനം കാഴ്ചവച്ചു.നഗരസഭാഗം വിജയൻ തലവന,സ്കൂൾ മാനേജിങ് കമ്മിറ്റിയംഗം സുമാദേവി , ഹെഡ്മിസ്ട്രസ് ബിന്ദു കെ ബേബി, മറ്റ് അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്  വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും....

ഐ.റ്റി.ഐ യില്‍ ഒഴിവ്

പത്തനംതിട്ട : പന്തളം സര്‍ക്കാര്‍ ഐ.റ്റി.ഐ. യില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി, റ്റിസി, ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, 110 രൂപ എന്നിവയുമായി രക്ഷകര്‍ത്താവ് സഹിതം...
- Advertisment -

Most Popular

- Advertisement -