Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഗാര്‍ഹിക പാചകവാതക...

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയും

പത്തനംതിട്ട : ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ റാന്നി, മല്ലപ്പളളി, തിരുവല്ല, അടൂര്‍ താലൂക്കുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 10 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ കസ്റ്റഡിയില്‍ എടുത്തു.

കുറ്റക്കാര്‍ക്കെതിരെ 1955 അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നര്‍പടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പാചക വാതക വിതരണത്തില്‍ ആശങ്ക വേണ്ടന്നും ബുക്ക് ചെയ്തിട്ടുളള എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറുകള്‍ വീട്ടില്‍ നേരിട്ട് എത്തിച്ച് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഗാര്‍ഹിക പാചക വിതരണം സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലോ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലെ കണ്‍ട്രോള്‍ റൂമുകളിലോ അറിയിക്കാം.

കണ്‍ട്രോള്‍ റുമുമായി ബന്ധപ്പെട്ട നമ്പരുകളും ഇ-മെയില്‍ വിലാസവും

ജില്ലാ സപ്ലൈ ആഫീസ്, പത്തനംതിട്ട – 0468 2222612 dsopta1@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, കോഴഞ്ചേരി- 0468 2222212 tsokzy@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, അടൂര്‍ – 0473 4224856 tsoadoor9@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, തിരുവല്ല – 0468 2761327 taluksupplyofficethiruvalla@ gmail.com താലൂക്ക് സപ്ലൈ ആഫീസ്, റാന്നി – 0473 5227504 rannitso@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, മല്ലപ്പളളി – 0469 2782374 tsomallappally@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, കോന്നി – 0468 2246060 supplyoffocekonni@gmail.com

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക 10 % അനുവദിച്ചു

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക 10 % അനുവദിച്ചു ഉത്തരവിറങ്ങി.മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം കുടിശിക ഏപ്രിലില്‍ ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡി...

ആകുന്നെങ്കിൽ മുഖ്യമന്ത്രി : മറ്റൊന്നും വേണ്ട – വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലഭിച്ചിട്ടും ഗ്രൂപ്പ് പോരിനെ തുടർന്ന് മുഖ്യമന്ത്രി ചർച്ചകൾ എങ്ങും എത്തിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. തങ്ങളുടെ പക്ഷത്ത് എം. എൽ എമാരുടെ എണ്ണം കൂട്ടാനുള്ള ചരടുവലികൾ മുറുക്കി. 47...
- Advertisment -

Most Popular

- Advertisement -