Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiബാങ്ക് പണിമുടക്ക്...

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ന്യൂഡൽഹി : ഇന്നു മുതൽ രാജ്യമാകെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആണ് താത്കാലികമായി സമരം മാറ്റിവെച്ചത് ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനു (ഐബിഎ) മായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്.

സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ ലഭിക്കും. ഇടപാടുകൾ, ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ബാങ്കുകൾക്ക് അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓടേട്ടി തെക്ക് പാടശേഖരത്തിനു മടവീണു

ചങ്ങനാശ്ശേരി : ഓടേട്ടി തെക്ക് പാടശേഖരത്തിനു മടവീണു. ചങ്ങനാശ്ശേരി വാഴപ്പള്ളി കൃഷി ഭവനിലെ 505 ഏക്കറും വെളിയനാട് കൃഷി ഭവനിലെ 45 ഏക്കറും അടങ്ങുന്നതാണ് പാടം. അടുത്ത കൃഷിക്കായി പാടം ഒരുക്കുന്ന സമയത്താണ്...

ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം :  പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല

ന്യൂഡല്‍ഹി: ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍...
- Advertisment -

Most Popular

- Advertisement -