Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്കപകടം :...

ബൈക്കപകടം : കോട്ടയത്ത് ഓടയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : കോട്ടയം പുതുപ്പള്ളിയിൽ ഓടയിൽ ബൈക്കപകടത്തിൽ പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജ്(30) ആണ് മരിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു. ബൈക്കിൽ ചങ്ങനാശേരി വഴി ദിവസവും പരുമലയിൽ നിന്നും വീട്ടിലേക്കു പോയിരുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

രാത്രി മുഴുവൻ യുവാവ് പരുക്കേറ്റ് ഓടയിൽ കിടന്നെങ്കിലും ആരുമറിഞ്ഞില്ല. രാവിലെ നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു .അപകട കാരണം വ്യക്തമല്ല .സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലാപ്പറമ്പ് അനാശാസ്യ കേസ് : പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട് : മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ.പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.ഒന്നാം...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വീണ്ടും മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിൻ്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്...
- Advertisment -

Most Popular

- Advertisement -