Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ സർക്കാർ...

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം: ദുരിതത്തിലായി രോഗികൾ

​പത്തനംതിട്ട: ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികളിൽ വരെ അത്യന്താപേക്ഷിതമായ മരുന്നുകൾക്ക്  ക്ഷാമം രൂക്ഷം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെ എം എസ് സി) നിന്നുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്.

​ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കേണ്ട അത്യാവശ്യ മരുന്നുകളൊന്നും നിലവിൽ ആശുപത്രി സ്റ്റോക്കുകളിൽ ലഭ്യമല്ല. പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സ്ഥിരം മരുന്നുകൾ ലഭിക്കാതെ വയോധികരും നിർധന രോഗികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിലകൊടുത്ത് മരുന്ന് വാങ്ങേണ്ട സ്ഥിതിയാണുള്ളത്.

​പല പ്രമുഖ വിതരണക്കാർക്കും സർക്കാരിൽ നിന്നും കോടിക്കണക്കിന് രൂപ കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ളതിനാലാണ് വിതരണം നിലച്ചതെന്നാണ് മറ്റൊരു വിവരം. മുൻകൂട്ടി ഓർഡർ നൽകിയിട്ടും മാസങ്ങളായി മരുന്നുകൾ ലഭിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു.

​മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ സമയത്ത് ആന്റിബയോട്ടിക്കുകളും പനിയുടെ മരുന്നുകളും പോലും കിട്ടാനില്ലാത്തത് സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ ഇരട്ടിയാക്കിയിരിക്കുകയാണ്. അടിയന്തരമായി ഇടപെട്ട്  കെ എം എസ് സി വഴിയുള്ള മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും നാട്ടുകാരും വിവിധ പൊതുജന സംഘടനകളും ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ കൊടിയുടെ പേരിൽ പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം

മലപ്പുറം: രാഹുൽ ഗാന്ധിയുടെ വണ്ടൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കൊടി വീശിയതുമായി ബന്ധപ്പെട്ട് എംഎസ്എഫ്–കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം.പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. എംഎസ്എഫ് പ്രവര്‍ത്തകർ മുസ്ലിം ലീഗ് കൊടി...

ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ തീപിടിച്ചു: ആളപായമില്ല

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ തീപിടിത്തം ഉണ്ടായി. ആളപായമില്ല. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുകയും...
- Advertisment -

Most Popular

- Advertisement -