Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalവീണ്ടും ട്രെയിൻ...

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം : ട്രാക്കിൽ സിലിണ്ടർ കണ്ടെത്തി

ലക്‌നൗ : വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം.ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം.

ഞായറാഴ്ച പുലർച്ചെ  പാളത്തിൽ സിലിണ്ടർ കണ്ടതോടെ ​ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ഗുഡ്സ് ട്രെയിൻ നിർത്തി. പിന്നാലെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.അഞ്ചു കിലോയുടെ കാലി സിലിണ്ടറായിരുന്നുവെന്ന് റെയിൽവേ പോലീസ് അറിയിച്ചു .അന്വേഷണം തുടരുകയാണ്‌ .

ഈ മാസം ആദ്യവും ട്രാക്കിൽ വച്ചിരുന്ന എൽപിജി സിലിണ്ടർ പ്രയാഗ്‌രാജ് – ഭിവാനി കാളിന്ദി എക്സ്പ്രസ് ഇടിച്ചു തെറുപ്പിച്ചിരുന്നു.രാജസ്ഥാനിൽ കഴിഞ്ഞ മാസം ട്രാക്കിൽ നിന്ന് 70 കിലോ ഭാരം വരുന്ന സിമൻ്റ് കട്ടയും കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമലയുടെ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ശബരിമല ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ...

ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു : മൂന്ന് പൊലീസുകാർക്ക് പരിക്ക്

കോട്ടയം : പാലായിൽ ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4.45 മണിയോടെ  മുണ്ടാങ്കൽ ഭാഗത്ത്  അപകടമുണ്ടായത്. അപകടത്തിൽ എസ് ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്ക് പരിക്കേറ്റത്. സെബിന്റെ...
- Advertisment -

Most Popular

- Advertisement -