Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ആശ്വാസമായി...

സംസ്ഥാനത്ത് ആശ്വാസമായി മഴ എത്തുന്നു : ജാഗ്രതയുടെ ഭാഗമായി നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാൽ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്.  നാളെ (ഞായര്‍) എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു.

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സതീഷ് ചാത്തങ്കേരി സമസ്ത മേഖലകളിലും സ്വീകാര്യതയുള്ള പൊതു പ്രവർത്തകനായിരുന്നു:  വി.ഡി. സതീശൻ

തിരുവല്ല: താൻ പ്രവർത്തിച്ച എല്ലാ കർമ്മമണ്ഡലങ്ങളിലും സ്വീകാര്യത ലഭിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു സതീഷ് ചാത്തങ്കേരിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സതീഷ് ചാത്തങ്കേരി...

മൂക്കന്നൂർ പള്ളിയോടം: നിർമ്മാണത്തിന് തുടക്കം കുറിച്ച് ഉളികുത്തൽ കർമ്മം13-ന്

കോഴഞ്ചേരി: അമ്പത്തി മൂന്നാമത് ആറൻമുള പള്ളിയോടമായ മൂക്കന്നൂർ പള്ളിയോടത്തിൻ്റെ മാലിപ്പുരയിലെ നിർമ്മാണത്തിനു തുടക്കം കുറിച്ച്  ഉളി കുത്തൽ കർമ്മം സെപ്റ്റംബർ 13-ന് നടക്കും. രാവിലെ 8 . 57 നും 10 .03...
- Advertisment -

Most Popular

- Advertisement -