Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല തിരക്ക്...

ശബരിമല തിരക്ക് നിയന്ത്രണം: വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമായിരിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുത് .വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

ദേവസ്വം ബോർഡിനും പൊലീസിനുമാണ് മുന്നറിയിപ്പ് നല്‍കിയത്. മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മണ്ഡലകാല തിരക്കിലാണ് ശബരിമല സന്നിധാനം. സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമലയിലേക്ക് വൻ ഭക്തജന തിരക്ക് ആണ്.

സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും 10,000 ന് അടുതത് ഭക്തരാണ് ദർശനത്തിന് എത്തുന്നത്. മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

വയനാട് : മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. മേപ്പാടിയിലെ മദ്രസയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന 16 കുട്ടികളെയാണ്‌ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ്...

തൊഴില്‍ അവസരം

പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ്, അസോസിയേറ്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. മെയ് 21ന് രാവിലെ 9.30ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍...
- Advertisment -

Most Popular

- Advertisement -